പഠനോത്സവം

താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഉണർവ് 2025 പഠനോത്സവം കൊടുവള്ളി ബി പി സി വി.എം മെഹറലി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട് ഫസൽ എ.എം അധ്യക്ഷത വഹിച്ചു.കുട്ടികളുടെ പഠന മികവുകൾ പൊതുജന സമക്ഷം സമർപ്പിക്കുന്നതായിരുന്നു പoനോത്സവം. മാഗസിനുകളുടെ പ്രകാശനവും നടന്നു.ഭാഷ,ശാസ്ത്രം,ഗണിതം,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടന്നത്.കുട്ടികൾ തയ്യാറാക്കിയ വിവിധ പതിപ്പുകളുടെ പ്രദർശനം,സ്കിറ്റ് ,ലഘു പരീക്ഷണങ്ങൾ,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.എസ്.ആർ.ജി കൺവീനർ ദിവ്യ ആശംസയർപ്പിച്ചു.എൻ.മഹമൂദ് നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍