കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.


മുക്കം:കുന്നമംഗലം - മുക്കം റോഡിൽ വെസ്റ്റ് 
മണാശ്ശേരിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും തിരുവമ്പാടി വഴി കൂമ്പാറയിലേക്ക് വരികയായിരുന്ന ATC 26 (KL15 A1854)  മൂലമറ്റം - കൂമ്പാറ ഫാസ്റ്റ് പാസഞ്ചർ  ബസ്സാണ് നിയന്ത്രണം വിട്ട് വെസ്റ്റ് മണാശ്ശേരിയിൽ റോഡിൽ മറിഞ്ഞത്.പരിക്കേറ്റ 13 യാത്രക്കാരെയും 2 ജീവനക്കാരെയും നാട്ടുകാരുടെ നേതൃത്വത്തിൽ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ആരെയും പരിക്ക് ഗുരുതരമല്ലന്നാണ്  കിട്ടുന്ന പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍