ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ; ആശംസകൾ
ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും. പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു.
ലഹരിയിൽ നിന്ന് വിശ്വാസി സമൂഹം മാറി നിൽക്കണമെന്നും ആഘോഷം അതിരുവിടരുതെന്നും പുരോഹിതർ ആഹ്വാനം ചെയ്തു. പെരുന്നാൾ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തർ സക്കാത്ത് വിതരണം നടന്നിരുന്നു. പെരുന്നാൾ ദിവസം ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തിലാണ് ഫിത്തർ സക്കാത്ത് വിതരണം. പൊന്നാനി, കാപ്പാട്, താനൂർ കടപ്പുറം എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതോടെയാണ് റമദാൻ വ്രതത്തിന് പര്യവസാനമായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍