ഷഹബാസ് കൊലപാതകം ; കൂടുതൽ കുട്ടികൾക്കെതിരെ കേസെടുക്കാൻ തീരുമാനം.
താമരശ്ശേരി വിദ്യാർഥി സംഘർഷത്തിൽ കൂടുതൽ കുട്ടികൾക്കെതിരെ കേസെടുക്കാൻ തീരുമാനം. വിഷയത്തിൽ നേരിട്ട് ഇടപെട്ടവരെക്കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. പിടിയിലായ അഞ്ച് വിദ്യാര്‍ഥികള്‍ സ്ഥിരം പ്രശ്നക്കാരെന്നാണ് പൊലീസ് കണ്ടെത്തല്‍.
തിങ്കളാഴ്ച പൊലീസിന്റ സാന്നിധ്യത്തില്‍ പത്താം ക്ലാസ് പരീക്ഷയെഴുതാനും ഇവരെ അനുവദിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.ഇതിനായി കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഷഹബാസ് ഉള്‍പ്പെട്ട സംഘത്തില്‍ എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്ക് പുറമെ ചക്കാലയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേയും പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളും ഉണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍