ലഹരിക്കെതിരെ; മഹല്ല് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി


താമരശ്ശേരി: തച്ചംപൊയിൽ
പള്ളിപ്പുറം മഹല്ല് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ലഹരി ,വിൽപ്പനക്കുമെതിരെയുള്ള യുദ്ധപ്രഖ്യാപനമായി "ജ്വാല'' എന്ന പേരിൽ നൈറ്റ് മാർച്ച് നടത്തി. വീടുകളിൽ നടത്തിയ ബോധവൽക്കരണത്തിൻ്റെയും, കുടുംബയോഗങ്ങളുടേയും തുടർച്ചയായാണ് സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൻ നൈറ്റ് മാർച്ച് നടത്തിയത്.

ബഹുജന പങ്കാളിത്തം കൊണ്ടും യുവ ജനങ്ങളുടെ ക്രിയാത്മക ഇടപെടലുകൾ കൊണ്ടും മാർച്ച് ശ്രദ്ധേയമായി.
തച്ചംപൊയിൽ മദ്രസ ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട ലഹരി വിരുദ്ധ പ്രകടനം ജനങ്ങളുടെ ആത്മരോഷത്തിന്റെ നേർക്കാഴ്ചയായി മാറി. മഹല്ലിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും തൊട്ടടുത്ത മഹല്ലുകളിൽ നിന്നും അംഗങ്ങൾ പങ്കെടുത്ത ജാഥക്ക് മഹല്ല് പ്രസിഡണ്ട് സൈനുൽ ആബിദീൻ തങ്ങൾ, മുൻ എംഎൽ എ വി എം ഉമ്മർ മാസ്റ്റർ , മഹല്ല് ജനറൽ സെക്രട്ടറി എ പി മൂസക്കുട്ടി, ട്രഷറർ സിഎം ഉമ്മർ ഹാജി, മറ്റു മഹല്ല് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

 സമാപന സംഗമത്തിൽ സൈനുൽ ആബിദീൻ തങ്ങൾ ലഹരി വിരുദ്ധ സന്ദേശം കൈമാറി. വി എം ഉമ്മർ മാസ്റ്റർ   എ പി മൂസക്കുട്ടി എന്നിവർ സംസാരിച്ചു. ഷക്കീർ മാസ്റ്റർ നന്ദി അറിയിച്ചു. തടിച്ചു കൂടിയ ബഹുജനം ലഹരിക്കെതിരെ ശക്തമായ പ്രതിജ്ഞ എടുത്താണ്  സംഗമം അവസാനിപ്പിച്ചത്.."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍