കോഴിക്കോട് അഴുക്കുചാലിൽപെട്ടു ഒരാൾ കാണാതായി, തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ ഒരാൾ അഴുക്കുചാലിൽ ഒഴുക്കിൽ പെട്ടു കാണാതായി. മാതൃഭൂമി ബസ്റ്റോപ്പിനടുത്ത് ഡ്രൈനേജിൽ കാണാതായ ആൾക്ക് വേണ്ടി ഫയർഫോഴ്സ് തിരച്ചിൽ നടത്തി വരുകയാണ് . ശശി എന്ന് പേരുള്ള 57 കാരനാണ് ഒഴുക്കി പെട്ടതെന്നാണ് വിവരം. വൈകിട്ട് മുതൽ ശക്തമായ മഴ തുടരുന്നതിനാൽ ചാലിൽ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്. ഇത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍