താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു 33 ) ആണ് മരണപ്പെട്ടത്.

രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
താമരശ്ശേരിയിൽ മുമ്പും നിരവധി പേർക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും, മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 

ഭാര്യ :  ജിബിന. 
മക്കൾ: നിവേദ്യ, നൈശാൽ. 
പിതാവ്: രാജേന്ദ്രൻ. 
മാതാവ്: ഉഷ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍