കൊച്ചിയില്‍ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്

കൊച്ചി:കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍  ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന. 

സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍