നാദാപുരത്ത് കുട്ടികളുമായി ഭർതൃവീട്ടിൽ നിന്നും ഇറങ്ങിപ്പോയി; അമ്മയെയും മക്കളെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്‌മാൻ(5) എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ 29-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം ആഷിത വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് ആഷിതയും മക്കളും സഞ്ചരിച്ചത്. യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിട്ടുണ്ട്. പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നാണ് ലഭ്യമായ വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍