പൂനൂർ
കുറ്റകൃത്യങ്ങളെക്കുറിച്ച് സാമൂഹിക പഠനം നടത്തണം:
പൂനൂർ : അനുദിനം വർധിച്ചുവരുന്ന ലഹരി ആസക്തിയും അക്രമവാസനയും വർഗീയചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ പറ്റി ശാസ്ത്രീയമായ പഠനം നടത്തണമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് പൂനൂർ മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. പൂനൂർ സലഫി സെൻ്ററിൽ നടന്ന സംഗമം വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ ബാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നിർധനരായ കുട്ടികൾക്ക് ഈദ് കിസ്‌വ, യാത്രക്കാരുടെ ഇഫ്താർ, മണ്ഡലം വിദ്യാർത്ഥി സംഗമം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃസംഗമം രൂപം നൽകി. 2025 മെയ് പതിനൊന്നിന് പെരിന്തൽ മണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ പ്രചാരണ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് സംഗമം രൂപം നൽകി.
വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, സെക്രട്ടറി സി.പി സാജിദ്, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് വി.കെ ഉനൈസ് സ്വലാഹി, സെക്രട്ടറി സി.പി മുബശിർ, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി കെ നിഹാൽറഹ്മാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍