കനത്ത ചൂടിന് ആശ്വാസം; ജില്ലയിൽ വേനൽ മഴ
കോഴിക്കോട്:ജില്ലയിലെ ചിലയിടങ്ങളിൽ ഇന്ന് വൈകിട്ടോടെ നിനച്ചിരിക്കാതെ എത്തിയ വേനൽമഴ ആശ്വാസമായി. ഗ്രാമീണ മേഖലയായ താമരശ്ശേരി അടക്കമുള്ള ചില പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ തുടർന്നാൽ കരിഞ്ഞുണങ്ങിത്തുടങ്ങിയതെല്ലാം തലയുയർത്താൻ തുടങ്ങും.
അതേസമയം താമരശ്ശേരി മുക്കം എന്നിവിടങ്ങളിൽ കർഷകർ ഉൾപ്പെടെ സൂര്യാഘാതം ഏറ്റിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍