ഭഗവതി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന്; ആഘോഷമാക്കി നാട്


കുറ്റ്യാടി : വേളത്തെ മടത്തുംകുന്നുമ്മല്‍ കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് ആഘോഷമാക്കി നാട്.ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ  നോമ്പുതുറ ഒരുക്കിയത്. 

വേളം ശാന്തി നഗറിലുള്ളവര്‍ രാവിലെ തന്നെ എത്തിതുടങ്ങി.  ഒരുക്കങ്ങള്‍ക്കായി. അങ്ങനെ കുരുടമൈതാനത്ത് നോമ്പുതുറ വിഭവങ്ങള്‍ ഓരോന്നായി ഒരുങ്ങി. വൈകിട്ട് എല്ലാവരും ഒരുമിച്ച് നോമ്പുതുറന്നു. പരസ്പരം സ്നേഹവും സന്തോഷവും പങ്കിട്ടു. ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് അന്നദാനം നടത്താന്‍ മുസ് ലിം സഹോദരങ്ങളാണ് മുന്നിലുണ്ടാവാറ്. പകരം നബിദിന റാലിക്ക് എല്ലാ ഒരുക്കങ്ങള്‍ക്കും ഹൈന്ദവര്‍ നേതൃത്വം നല്‍കും. ഏത് ഉല്‍സവവും ഇവര്‍ക്ക് ഈ നാടിന്‍റെ ആഘോഷമാണ്. അമ്മ വിളമ്പിയാലും ഉമ്മ വിളമ്പിയാലും അതിന് സ്നേഹത്തിന്‍റെ,  വാല്‍സല്യത്തിന്‍റെ ഒരേ രുചിയാണ്. ഈ തിരിച്ചറിവാണ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടതെന്ന ഈ നാട്ടുകാര്‍ പറഞ്ഞുതരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍