സംസ്ഥാനത്ത് കനത്ത ചൂട്; താമരശ്ശേരി സ്വദേശി വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു.

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ബൈക്കിൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെ വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു.താമരശ്ശേരി സ്വദേശി മുസ്തഫയ്ക്കാണ്
സൂര്യാഘാതമേറ്റത്.

താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. പകൽ 11 മണി മുതൽ മൂന്ന്  മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍