ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും സുഹൃത്തും ചേർന്ന് മർദ്ദിച്ചു

വിതുര: ലഹരി ഉപയോഗിക്കുന്നത് വിലക്കിയ അമ്മയെ മകനും സുഹൃത്തും ചേർന്ന് മർദ്ദിച്ചു. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിതുര മേമല സ്വദേശി അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സുഹൃത്ത് സംഗീതാ ദാസ്(19) എന്നിവരാണ് പിടിയിലായത്. അനൂപിന്റെ അമ്മ മെഴ്സി (57) ക്കാണ് മർദ്ദനമേറ്റത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരെ വീട്ടിൽ നിന്നും വലിച്ചിഴച്ച് റോഡിലിടുകയായിരുന്നു. ഉപദ്രവിക്കുകയും ഇവർ ധരിച്ചിരുന്ന നൈറ്റി വലിച്ച് കീറുകയും ചെയ്തു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍