അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി: വനിത ശിശുവികസന വകുപ്പിന് കീഴിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തി ലെ ചുണ്ടക്കുന്ന് അങ്കണവാടിയിൽ  അങ്കണവാടി കം ക്രഷ്  പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എ.അരവിന്ദൻ ഉദ്ഘാടനം  ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ അധ്യക്ഷയായി.
 ജില്ലാ വനിത ശിശുവികസന ഓഫീസർ സബീന ബീഗം മുഖ്യഥിതിയായി.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ
അഡ്വ. ജോസഫ് മാത്യു,  മെമ്പർമാരായ പി.എ അനിൽകുമാർ, ഖദീജ സത്താർ, സി.ഡി.പി.ഒ, കൊടുവള്ളി ഐ. സി. ഡി.എസ് പുഷ്പ. ടി. കെ
 എന്നിവർ  സംസാരിച്ചു.

വാർഡ് മെമ്പർ എ.പി മുസ്തഫ സ്വാഗതവും, ശാലിനി. വി (സൂപ്പർവൈസർ, കൊടുവള്ളി ഐ. സി.ഡി.എസ് )നന്ദിയും പറഞ്ഞു. വർക്കർ  സുലോചന, ഹെൽപ്പർ മുംതാസ് എന്നിവർ സംബന്ധിച്ചു 
   കോഴിക്കോട് ജില്ലയിൽ അനുവദിച്ച അങ്കണവാടി കം ക്രഷിന്റെ പദ്ധതിയിൽ ആദ്യത്തേതാണ് താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്തത്.
➖➖➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍