ഗിന്നസ് ബുക്കിൽ ഇടം നേടിയ കാറകൂറ രാമചന്ദ്രൻ നായർക്ക് എൻഎസ്എസ് കരയോഗത്തിന്റെ ആദരവ് നൽകി*


താമരശ്ശേരി: മൂന്ന് പന്തീരായിരം തേങ്ങയെറിഞ്ഞ്  ഗിന്നസ് ബുക്കിൽ ഇടം നേടിയ കാറകൂറ രാമചന്ദ്രൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു  താമരശ്ശേരി കോട്ടയിൽ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിൽ വച്ചാണ്  എൻ എസ് എസ് താമരശ്ശേരി ടൗൺ  കരയോഗം (3900) നമ്പർ ആദരവ് നൽകിയത് . കരയോഗം പ്രസിഡൻ്റ് രവീന്ദ്രൻ പി ടി രാമചന്ദ്രൻ നായർക്ക്  പൊന്നാട അണിയിച്ചു കരയോഗം സെക്രട്ടറി രാജൻ മാസ്റ്റർ, കരയോഗം മുൻ പ്രസിഡണ്ട് സുകുമാരൻ പറമ്പിൽ,  കരയോഗം ട്രഷറർ രാജേഷ് കോട്ടക്കുന്ന്,  എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍