കണ്ണൂരിൽ തോട് വൃത്തിയാക്കുന്നതിനിടെ പന്നിപ്പടക്കം പൊട്ടി;തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ പന്നിപ്പടക്കം പൊട്ടിയുണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. വിളമന ആര്യക്കളത്ത് ഇന്ന് വൈകിട്ട് 3.45നാണ് പന്നിപ്പടക്കം പൊട്ടിയത്. വമ്പേരി സ്വദേശി രോഹിണിക്കാണ് (65) പരിക്കേറ്റത്. തോട് വൃത്തിയാക്കുന്നതിനിടെ ചാക്കുകെട്ട് മാറ്റിയപ്പോഴായിരുന്നു സ്ഫോടനം.

മുഖത്തും നെഞ്ചിലും കാലിലും പരിക്കേറ്റ രോഹിണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാതെ കിടന്ന രണ്ട് പന്നിപ്പടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍