താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില്‍ നിന്ന് രണ്ടുപേര്‍ക്കും കോള്‍ വന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലിസ്. പെണ്‍കുട്ടികളുടെ കോള്‍ റെക്കോര്‍ഡുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറില്‍ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോള്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കുട്ടികളുടെ ടവര്‍ ലൊക്കേഷന്‍ നിലവില്‍ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോള്‍ എടവണ്ണ സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ കുട്ടികളുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ താനൂര്‍ റെയില്‍വെ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്പറുകളെക്കുറിച്ചാണ് പൊലിസ് അന്വേഷിക്കുന്നത്. കുട്ടികളുടെ ഫോണ്‍ കോഴിക്കോട് വെച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പരാതി. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദാര്‍ത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍