മുറ്റമടിക്കാനിറങ്ങിയ രജിതയുടെ 'സൂക്ഷ്മദര്‍ശനി'യില്‍ കുടുങ്ങി കള്ളന്‍
പാലക്കാട്: തിരുനെല്ലായ് പാളയത്ത് മോഷ്ടിക്കാനെത്തിയ കള്ളന്‍ പൊലീസ് പിടിയില്‍. സമീപവാസികളായ ദമ്പതികളുടെ സമയോചിത ഇടപെടലിലാണ് ഒട്ടേറെ മോഷണക്കേസില്‍ പ്രതിയായ ഉമ്മര്‍(56) അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സംഭവം നടന്നത്.
തിരുനെല്ലായ് പാളയത്തുള്ള ശ്യാം ബാബുവിന്റെ ഉടമസ്ഥതയിലുള്ള മനു മെഡിക്കല്‍സിലെത്തിയ പ്രതി ഷട്ടറിന്റെ പൂട്ട് കമ്പിപ്പാരയുപയോഗിച്ച് പൊളിച്ച് അകത്തുകടന്ന് മേശയില്‍ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു. എതിര്‍വശത്തുള്ള വീട്ടിലെ രജിത മുറ്റമടിക്കാനെത്തിയപ്പോള്‍ കടയ്ക്കുള്ളില്‍ നിന്ന് ശബ്ദം കേട്ട് എന്‍ അറുമുഖനെ വിവരമറിയിച്ചു.
സംശയം തോന്നിയ അറുമുഖന്‍ കടയുമസ്ഥനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നാലെ മോഷ്ടാവ് പുറത്തിറങ്ങും മുന്‍പേ ഷട്ടര്‍ പുറത്തുനിന്ന് പൂട്ടി. പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലായി പ്രതിയാണ് ഉമ്മറെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍