ലഹരിയെ തുരത്താൻ 'ഓപ്പറേഷന്‍ ഡി-ഹണ്ട്': 24 മണിക്കൂറിനിടെ അറസ്റ്റിലായത് 254 പേര്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ 254 പേർ അറസ്റ്റിലായി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
29.1 ഗ്രാം എംഡിഎംഎ, 6.71 കിലോഗ്രാം കഞ്ചാവ്, 177 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍