മിഠായി വാങ്ങാൻ പോയ കുട്ടി മടങ്ങി വന്നില്ല; 13 വയസുകാരിക്കായി തിരച്ചില്‍
കൊല്ലം കുന്നിക്കോട് ആവണീശ്വരത്തു നിന്ന് കാണാതായ പതിമൂന്ന് വയസുകാരിക്കായി തിരച്ചില്‍. കുളപ്പുറം സ്വദേശിനിയായ എട്ടാം ക്ലാസുകാരി ഫാത്തിമയെ ആണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മിഠായി വാങ്ങാൻ കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി മടങ്ങി വന്നില്ലെന്നാണ് മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതി.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി മാതാപിതാക്കൾ പൊലീസിന്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. കുന്നിക്കോട് പൊലീസും റെയിൽവേ സംരക്ഷണ സേനയും അന്വേഷണം തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍