സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ KSRTC സര്‍വീസ്, വേറിട്ട പദ്ധതിയുമായി തൃപ്രങ്ങോട് പഞ്ചായത്ത്


തിരൂർ: സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർ ടി സി ബസ്സിൽ സൗജന്യമായി യാത്ര സർവീസ് ആരംഭിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ച ഗ്രാമ വണ്ടി ആദ്യ സർവ്വീസ് നടത്തി.

തൃപ്രങ്ങോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി കെ എസ് ആർട്ടിസിയുടെ സൗജന്യ ബസ് യാത്ര ആരംഭിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് സർവ്വീസ് നടത്തുന്നത്. രാവിലെ 7 ന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 7 ന് അവസാനിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിലാണ് തൃപ്ര ങ്ങോട് പഞ്ചായത്ത് ഗ്രാമവണ്ടി പദ്ധതി പ്രഖ്യാപിച്ചത്. ബജറ്റിൽ 10 ലക്ഷം രൂപ ഇതി നായി നീക്കി വച്ചു. ആൺകുട്ടികൾക്ക് സ്ക്കൂൾ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ സൗജന്യ യാത്ര നടത്താം. പുരുഷൻമാർക്ക് ടിക്കറ്റ് ചാർജ് നൽകിയും യാത്ര ചെയ്യാം

ആലത്തിയൂരിൽ നടന്ന ആദ്യ സർവ്വീസ് ഫ്ലാഗ് ഓഫ് കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി അധ്യക്ഷയായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു സൈനുദ്ധീൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി കുമാരൻ, ഉഷ കാവീട്ടിൽ,തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം പി റഹീന ,.വി പി ഷാജഹാൻ, ടി വി ലൈല, പഞ്ചായത്ത് അംഗം ഫാബിമോൾ, സെക്രട്ടറി പി പി അബ്ബാസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ടി കെ സന്തോഷ്,ജിജി മനോജ്, കെ നാരായണൻ, എ ശിവദാസൻ,തുമ്പിൽ റസാക്ക്, പി കെ കമറുദീൻ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, എന്നിവർ സംസാരിച്ചു.വൈസ് പ്രിസിഡന്റ് എം പി അബ്ദുൾ ഫുക്കാർ സ്വാഗതവും മെമ്പർ കെ എം സുരേഷ് നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍