ഫ്രഷ് കട്ട് ദുർഗന്ധം;കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്.
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ
ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ട് ഓർഗാനിക് പ്രോഡക്ട് എന്ന കമ്പനിയിൽ നിന്നും പുറത്തു വിടുന്ന ദുർഗന്ധം മൂലം പൊറുതിമുട്ടി ദുരിതമനുഭവിക്കുന്ന കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിൽ താമസിക്കുന്ന ഇരകളായ സ്ത്രീകളും, കുട്ടികളും,വൃദ്ധരുമടക്കം ആയിരത്തിലധികമാളുകൾ കട്ടിപ്പാറ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
മാർച്ച് പഞ്ചായത്ത് ഓഫീസിന് 50 മീറ്റർ അകലെ പോലീസ് തടഞ്ഞു.
തുടർന്നു നടന്ന പൊതുയോഗം പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഡൻ ഉദ്ഘാടനം ചെയ്തു, നാസർ ഫൈസി കൂടത്തായി, അൽഫോൺസ, ബാബു കുടുക്കിൽ, ആൻറു എംകെ, അജ്മൽ, തുടങ്ങി നിരവധിയാളുകൾ സംസാരിച്ചു.
ജനാധിപത്യ രൂപത്തിൽ നടത്തുന്ന അവസാന സമരമാണ് ഇതെന്നും, കമ്പനിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിൻ്റെ രൂപത്തിൽ മാറ്റം വരുത്തുമെന്നും സമരസമിതി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍