മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ.

താമരശ്ശേരി: പൂനൂർ കുണ്ടത്തിൽ പുളിയുള്ള കണ്ടി സുധാകരൻ (62) നെയാണ് ഇന്ന് 11 മണിയോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിനകത്തെ മുറികളിൽ നിലത്ത് രക്തം ചിതറി കിടക്കുന്നുണ്ട്. 
വീടിൻ്റെ മുൻവശത്തെ വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിട്ടില്ലായിരുന്നു.
പോലീസ് ഫിംഗർപ്രിൻ്റ് സംഘം സ്ഥലത്തെത്തി.
താമരശ്ശേരി DYSP സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ് കോഡ് സ്ഥലത്തെത്തി.
വീടിനകത്ത് വീണ് മുറിവേറ്റതാവാം എന്നാണ് ബന്ധുക്കളുടെ പ്രാഥമിക നിഗമനം
ഭാര്യ മഞ്ചേരിയിൽ ജോലി ചെയ്യുകയാണ്, ഏക മകൻ എറണാകുളത്ത് ജോലി നോക്കുകയാണ്, വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍