മാസപ്പിറവി ദൃശ്യമായി: സൗദിയിൽ നാളെ റമദാൻ വ്രതാരംഭം
സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ മാർച്ച് 1-ന് ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീം കോടതിയിൽ നിന്നും പുറത്തിറങ്ങും.
.
സൗദിയിൽ മാസപ്പിറിവി ദൃശ്യമായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെ റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ പ്രത്യേക കമ്മറ്റിയുടെ ആലോചന യോഗം നടന്ന് വരികയാണ്. ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങും.
ഇന്ന് (വെള്ളിയാഴ്ച) മഗ്രിബ് മുതൽ തന്നെ രാജ്യത്ത് വിശുദ്ധ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ഇന്ന് ഇശാ നമസ്കാരാന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടത്തപ്പെടുന്നതാണ്.
റിയാദിലെ തുമൈറിലും സുദൈറിലുൾപ്പെടെ വിപുലമായ ക്രമീകരണങ്ങളായിരുന്നു സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഒരുക്കിയിരുന്നത്. ശഅബാൻ 29 പൂർത്തിയാകുന്ന വെള്ളിയാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി കഴിഞ ദിവസം ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍