ഉപതെരഞ്ഞെടുപ്പ് ;തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ
ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പം എൻഡിഎയും വാശിയേറിയ പ്രചാരണമാണ് ഉപതിരഞ്ഞെടുപ്പിൽ നടത്തിയത്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ തിരുവനന്തപുരം ജില്ല
തിരുവനന്തപുരം കോർപറേഷൻ - ശ്രീവരാഹം വാർഡ്കരുംകുളം ഗ്രാമപഞ്ചായത്ത് - കൊച്ചുപള്ളി വാർഡ്പൂവച്ചൽ ഗ്രാമപഞ്ചായത്ത് - പുളിങ്കോട് വാർഡ് പാങ്ങോട് ഗ്രാമപഞ്ചായത്ത് - പുലിപ്പാറ വാർഡ്
കെല്ലം ജില്ല കൊട്ടാരക്കര നഗരസഭ - കല്ലുവാതുക്കൽ വാർഡ്അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് - അഞ്ചൽ വാർഡ്കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് - കൊട്ടറ വാർഡ്കുലശേഖരപുരം ഗ്രാമപഞ്ചായത്ത് - കൊച്ചുമാംമൂട് വാർഡ്ക്ലാപ്പന ഗ്രാമപഞ്ചായത്ത് - പ്രയാർ തെക്ക് ബി വാർഡ്ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് - പടിഞ്ഞാറ്റിൻ കര വാർഡ്
പത്തനംതിട്ട ജില്ല പത്തനംതിട്ട നഗരസഭ- കുമ്പഴ നോർത്ത് വാർഡ്അയിരൂർ ഗ്രാമപഞ്ചായത്ത് - തടിയൂർ വാർഡ്പുറമറ്റം ഗ്രാമപഞ്ചായത്ത് - ഗ്യാലക്സി നഗർ വാർഡ്
ആലപ്പുഴ ജില്ല
കാവാലം ഗ്രാമപഞ്ചായത്ത് - പാലോടം വാർഡ് മുട്ടാർ ഗ്രാമപഞ്ചായത്ത് - മിത്രക്കരി ഈസ്റ്റ് വാർഡ്
കോട്ടയം ജില്ല
രാമപുരം ഗ്രാമപഞ്ചായത്ത് - ജി വി സ്കൂൾ വാർഡ്
എറണാകുളം
മൂവാറ്റുപുഴ നഗരസഭ - ഈസ്റ്റ് ഹൈസ്കൂൾ വാർഡ്അശമന്നൂർ ഗ്രാമപഞ്ചായത്ത് - മേതല തെക്ക് വാർഡ്പൈങ്ങോട്ടൂർഗ്രാമപഞ്ചായത്ത് - പനങ്കര വാർഡ്പായിപ്ര ഗ്രാമപഞ്ചായത്ത് - നിരപ്പ് വാർഡ്
തൃശൂർ ജില്ല ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് - മാന്തോപ്പ് വാർഡ്
പാലക്കാട് ജില്ല മുണ്ടൂർ ഗ്രാമപഞ്ചായത്ത് - കീഴ്പാടം വാർഡ്
മലപ്പുറം ജില്ല കരുളായി ഗ്രാമപഞ്ചായത്ത് - ചക്കിട്ടാമല വാർഡ്തിരുനാവായ ഗ്രാമപഞ്ചായത്ത് - എടക്കുളം ഈസ്റ്റ് വാർഡ്
കോഴിക്കോട് ജില്ല പുറമേരി ഗ്രാമപഞ്ചായത്ത് -കുഞ്ഞല്ലൂർ വാർഡ്
കണ്ണൂർ ജില്ല പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് - താഴെ ചമ്പാട് വാർഡ് കാസർകോട് ജില്ല കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് - അയറോട്ട് വാർഡ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍