കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാക്കൂലി കുറക്കാനാവില്ല'; കേന്ദ്ര വ്യോമയാന മന്ത്രാലയം
കോഴിക്കോട്: കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഹാരിസ് ബീരാൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമിശാസ്ത്രപരവും റൺവേയിലെ പരിമിതികളുമാണ് കോഴിക്കോട് വിമാനനിരക്ക് ഉയരുവാൻ കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരായ ഹജ്ജ് തീർഥാടകരുടെ മുഖത്തടിക്കുന്നതാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാൻ എംപി പ്രതികരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍