താമരശ്ശേരി ചുരത്തിൽ ബൈക്ക് താഴ്ചയിലേക്ക് പതിച്ച് അപകടം
താമരശ്ശേരി ചുരം ഒന്നാം വളവിൽ ബൈക്ക് താഴ്ചയിലേക്ക് പതിച്ച് രണ്ടു പേർക്ക് പരുക്ക്.മാങ്കാവ് സ്വദേശികളായ മുനീർ, സനൂപ് എന്നിവർക്കാണ് പരുക്കേറ്റത്.വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബൈക്ക് വളവ് തിരിയുന്ന ഇടത്ത് വെച്ച് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. രാത്രി 8.30 ഓടെയായിരുന്നു അപകടം"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍