കോഴി കടകളിൽ മോഷണം.
എളേറ്റിൽ :എളേറ്റിൽ വട്ടോളി, നരിക്കുനി, നെല്ലിയേരി താഴം പ്രദേശങ്ങളിലെ കോഴി കടകളിൽ മോഷണം.ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്.
മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം.കൊടുവള്ളി പോലീസ്
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
എളേറ്റിൽ വട്ടോളി അങ്ങാടിയിലെ ഇ.പി. കെ.വെൻചർസ് എൽ.എൽ.പിയുടെ കീഴിലുള്ള പ്രവാസി ചിക്കൻ, നരിക്കുനി പൂനൂർ റോഡിൽ ഹുസൈൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള അമാന ചിക്കൻ, നെല്ലിയേരി താഴം ചിക്കൻ സ്റ്റാളിലുമാണ് മോഷണം നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍