ഫുട്ബോൾ ജേതാക്കളെ കല തച്ചംപൊയിൽ അനുമോദിച്ചു

താമരശ്ശേരി:ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് വിജയികളായ പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികളെ തച്ചംപൊയിൽ കല ആർട്സ്&സ്പോർട്സ് ക്ലബ് അനുമോദിച്ചു.ഹെഡ്മിസ്ട്രസ് എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ഫസൽ.എ.എം അധ്യക്ഷത വഹിച്ചു.ആപ്പി സക്കരിയ ഫുട്ബോൾ പ്രതിഭകളെ ആദരിച്ചു.കമറുദ്ധീൻ,മുജീബുറഹ്മാൻ ആശംസകളർപ്പിച്ചു.MJHSS എളേറ്റിൽ സംഘടിപ്പിച്ച ടൂർണമെൻറിൽ വിന്നേഴ്സും,താമരശ്ശേരി GVHSS സംഘടിപ്പിച്ച ടൂർണമെൻറിൽ റണ്ണറപ്പും ആയത് പള്ളിപ്പുറം ജി.എം.യു.പി സ്കൂളായിരുന്നു.സ്കൂൾ കായികാധ്യാപിക രജത ടീച്ചറെ അനുമോദിച്ചു.അനുമോദന ചsങ്ങിൽ അഷ്റഫ് ഇ.കെ,ജമാൽ,അബ്ദുൽ നാസർ,ജലീൽ,ഷരീഫ്,റഷീദ് ,ഷൈജുമാസ്റ്റർ,ജബ്ബാർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍