നവോത്ഥാന മൂല്യങ്ങൾക്ക് ഉണർവ്വ് പകരാൻ സ്ത്രീ ശാക്തീകരണം അനിവാര്യം: വിസ്ഡം വിമൺസ്
ബാലുശ്ശേരി: നവോത്ഥാന മൂല്യങ്ങൾക്ക് ഉണർവ്വ് പകരാൻ സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്ന്
വിസ്ഡം വിമൺസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മുജാഹിദ് വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.
ജാത്യാഭിമാനവും സവർണ ബോധവും സ്ത്രീകളെ എന്നും അധിക്ഷേപിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകളായി തുടർന്ന അധമ സംസ്‌കാരത്തിൽ നിന്ന് മോചനം നേടണമെങ്കിൽ സ്ത്രീകൾ സ്വയം ബോധവാൻമാരാവുകയാണ് വേണ്ടത്.
അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നതാണ് ഇന്നും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലായ്മ ചെയ്യുന്നതിനുള്ള പോംവഴിയെന്നും
വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.
ബാലുശ്ശേരി പൂനത്ത് തെക്കെയിൽ കൺവൻഷൻ സെൻ്ററിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമൺസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് എം.സൈനബ ടീച്ചർ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.സി സുലൈഖ, നദീറ പയ്യോളി, അബ്ദുറശീദ് കുട്ടമ്പൂർ, മുഹമ്മദ് സ്വാദിഖ് മദീനി, മുജാഹിദ് ബാലുശ്ശേരി, അഷ്കർ സലഫി ഒറ്റപ്പാലം, ടി.എൻ ഷക്കീർ സലഫി, കെ.ജമാൽ മദനി, സി.പി സാജിദ്, മുഹമ്മദ് സ്വാലിഹ് അൽഹികമി, സൽമ അൻവാരിയ്യ സംസാരിച്ചു.
നേർപഥം ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ ഭാരവാഹികളായ സൈനബ ടീച്ചർ, കെ.സി സുലൈഖ എന്നിവർ വിതരണം ചെയ്തു. സാക്ഷര സമൂഹത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർധിച്ചു വരാനുള്ള കാരണങ്ങൾ
സാമ്പത്തിക,ലൈംഗികചൂഷണം ആഗ്രഹിക്കുന്ന കുബുദ്ധികളുടെ പ്രവർത്തനങ്ങളാണെന്നും അവരുടെ കെണിയിൽ വീഴാതിരിക്കാൻ സ്ത്രീ സമൂഹം ജാഗ്രതയുള്ളവരാകണം.
മദ്യത്തിനും മയക്കുമരുന്നിനും ലൈംഗികാസക്തിക്കും അടിപ്പെട്ട് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രൂരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ സ്ത്രീകളുടെ പങ്കും തെളിഞ്ഞു വരുന്നത് ആശങ്കാജനകമാണ്. വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.
വിസ്ഡം വിമൺസ് ജില്ലാ സെക്രട്ടറി സുലൈഖ ബാലുശ്ശേരി സ്വാഗതവും സൽമ അൽവാരിച്ച നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍