സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ വടകരയിൽ തുടക്കമാവും
സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ വടകരയിൽ തുടക്കമാവും. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്നുള്ള ദീപശിഖ റാലി, ഇന്ന് വൈകീട്ട് സമ്മേളന നഗറിൽ എത്തിച്ചേരും.
സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ വടകര ഒരുങ്ങി. നാരായണ നഗറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് 3 ദിവസത്തെ സമ്മേളനം. ദീപശിഖാ പ്രയാണം ഇന്ന് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് ആരംഭിച്ച് വൈകിട്ട് സമ്മേളന നഗറിൽ എത്തിച്ചേരും. 21 ന് പതാക ഉയർത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍