മലപ്പുറത്ത് അമ്മയും മൂന്ന് മാസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം പുൽപ്പറ്റയിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോൾ (45), മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ശുചി മുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മ മിനി തൂങ്ങി മരിച്ച നിലയിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതായാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്തുകയായിരുന്നു. കുഞ്ഞ് ബക്കറ്റിൽ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. സംഭവത്തിൽ മഞ്ചേരി പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍