ജോലി ചെയ്ത വീട്ടിലും കവർച്ച , നാട്ടുകാരെ ഒന്നടങ്കം പറ്റിച്ച ഷാജിമോൻ നിസ്സാരക്കാരനല്ല
താമരശ്ശേരി :പോലീസിനെയും നാട്ടുകാരെയും ഒന്നടങ്കം വട്ടം കറക്കി മോഷണം പതിവാക്കിയ ഷാജിമോനെ പിടികൂടിയപ്പോൾ തുമ്പുണ്ടാവാൻ പോകുന്നത് കേരളത്തിലെ തന്നെ ഒട്ടേറെ കവർച്ച.
കഴിഞ്ഞ രണ്ടു മാസത്തിനിടെ താമരശ്ശേരി മേഖലയിൽ തന്നെ വീടിൻറെ വാതിൽ കുത്തി പൊളിച്ച് 9 കവർച്ചയാണ് നടന്നത്.
ഇതിൽ കോരങ്ങാട് സ്വദേശി സുബ്രഹ്മണ്യന്റെ വീട്ടിൽ ഷാജിമോൻ ഇൻട്രസ്റ്റിൽ ജോലികൾക്കായി എത്തിയതായി കുടുംബം പറയുന്നത്. ഇവരുടെ വീട്ടിൽനിന്ന് 50000 രൂപയാണ് നഷ്ടപ്പെട്ടത്. പ്രദേശത്തെ പല വീടുകളിലും ജോലി ചെയ്ത ഷാജിമോന് പ്രദേശം സുപരിചിതമാണ് അതുകൊണ്ടുതന്നെ മോഷണം നടത്താൻ എളുപ്പമായി. നാട്ടുകാരുടെ മുന്നിൽ മാന്യനായിരുന്നു ഇദ്ദേഹം പള്ളിയുമായി അടുത്ത ബന്ധം പുലർത്തി, സുബഹി നമസ്കാകാരത്തിന് കൃത്യമായി എത്തുകയും, മറ്റു പ്രാർത്ഥനാ ചടങ്ങുകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു, ഇതിനാൽ ആർക്കും ഇയാളെ സംശയം തോന്നിയില്ല.
പകൽ സമയത്ത് ഇൻട്രസ്റ്റിയൽ ജോലി ചെയ്തു വരികയായിരുന്നു. മോഷണം നടന്ന കോരങ്ങാട് നിരവധി ഇൻഡസ്ട്രിയൽ ജോലികൾ ചെയ്ത ഷാജിമോൻ പ്രദേശം കൃത്യമായി അറിയുന്ന ആൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മോഷണം നടത്താൻ എളുപ്പമായി.
ഇന്നലെ രാത്രി ബന്ദിപ്പൂർ വഴി കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താമരശ്ശേരി പോലീസ് അതി സാഹസികമായാണ് പിന്തുടർന്ന് പിടികൂടിയത്.
ഇയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി, ഇയാൾ മോഷണത്തിനായി ഉപയോഗിച്ചിരുന്ന കാറും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്