പൂനൂർ ജി എം യു പി -സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വിപണനവും ജനശ്രദ്ധ നേടി
പൂനൂർ : ജി എം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളയും വിപണനവും ജനശ്രദ്ധ നേടി. അധ്യാപകരും, എം പി ടി എ അംഗങ്ങളും, വിദ്യാർഥികളും വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന വ്യത്യസ്ത രുചികളിലുള്ള വിഭവങ്ങളാണ് മേളയിൽ സ്ഥാനം പിടിച്ചത്. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഭക്ഷ്യമേളയും വിപണനവും ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ മുഖ്യ അതിഥിയായി. പ്രധാന അധ്യാപകൻ എ.കെ. സലാം മാസ്റ്റർ, ബുഷ്റ മോൾ, പി ടി എ പ്രസിഡണ്ട് അസ്ലംകുന്നുമ്മൽ, എം പി ടി എ ചെയർപേഴ്സൺ സീനത്ത് ജബ്ബാർ, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ ആശംസ പ്രസംഗം നടത്തി. ഭക്ഷ്യമേള കൺവീനർ നജ്മ ടീച്ചർ നന്ദി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍