ജെ.സി.ഐ താമരശ്ശേരി ടൗൺ അംഗനവാടി കുരുന്നുകൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു


താമരശ്ശേരി:ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ നെകി കി ദീവാർ: വാൾ ഓഫ്‌ ഗുഡ്നെസ് എന്ന പരിപാടി  ജെ.സി.ഐ താമരശ്ശേരി ടൗൺ  ആഭിമുഖ്യത്തിൽ താമരശ്ശേരി-കാരാടി അംഗനവാടിയിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക്  കളിപ്പാട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിക്ക് ചാപ്റ്റർ പ്രസിഡൻറ് ബേസിൽ പി സാജു നേതൃത്വം നൽകി. ജെ.സി.ഐ സോൺ ഓഫീസർ ഡോ.വിപിൻദാസ്, അഡ്വ.രതീഷ് പി.എം, അജിത ടീച്ചർ, സി.എ അബ്ദുൾ ഷമീം, ഡോ.അഞ്ജന ശാന്തി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍