എസ് ഡി പി ഐ റിപ്പബ്ലിക് ദിനത്തിൽ എകരൂലിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു
ബാലുശ്ശേരി : റിപ്പബ്ലിക് ദിനത്തിൽ എകരൂലിൽ ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന പ്രമേയത്തിൽ എസ് ഡി പി ഐ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു. എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
രാജ്യത്തെ ഭരണ കർത്താക്കൾ തന്നെ ഭരണ ഘടനയെ അവഹേളിക്കുന്ന വർത്തമാന കാലത്ത് ഭരണഘടനക്ക് ജനങ്ങൾ ജാഗ്രതയോടെ കാവലളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് നവാസ് എൻ വി അധ്യക്ഷതവഹിച്ചു.
വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കുന്നുമ്മൽ ആശംസ നേർന്ന് സംസാരിച്ചു.
വിമൻ ഇന്ത്യാ മൂവ്മെൻ്റ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് താഹിറ മുസ്തഫ , ഉമർ പാറക്കൽ (മണ്ഡലം കമ്മിറ്റി അംഗം) തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് മുജീബ് പൂനൂർ സ്വാഗതവും ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട് സലാം കപ്പുറം നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍