സുബൈദ യുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്: ആഴത്തിലുള്ള മുറിവുകൾ മരണത്തിന് കാരണമായി

തലയിലും കഴുത്തിലും 20ഓളം വെട്ടുകൾ 

പുതുപ്പാടി: സുബൈദ യുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,ആഴത്തിലുള്ള മുറിവുകൾ മരണത്തിന് കാരണമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.   സുബൈദക്ക് ഇരുപതിലധികം വെട്ടുകളേറ്റെന്നും, ഏറെയും കൊണ്ടത് തലയ്ക്കും കഴുത്തിനുമാണെന്നും മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിഏറെ ക്രൂരമായി തന്നെ യാണ് മകൻ മാതാവിനെ വകവരുത്തി യത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ബുധനാഴ് താമരശ്ശേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

ജനിപ്പിച്ചതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്നായിരുന്നു ക്രൂരകൊലപാതകത്തിന് ശേഷം പ്രതിയുടെ ആദ്യമൊഴി. ലഹരിക്കടിമയായതിന് ശേഷം മുമ്പ് രണ്ട് തവണ ആഷിഖ് അമ്മയെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. ശനിയാഴ്‌ചയാണ് 53 കാരിയായ സുബൈദയെ ലഹരിക്കടിമയായ മകൻ ആഷിഖ് വെട്ടിക്കൊന്നത്. സുബൈദ യുടെ മൃതദേഹം അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലി യുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകുന്നേരം ഏഴിന് ഖബറടക്കി.ലഹരിക്കടിമപ്പെട്ടു മാതാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം നാട്ടിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍