കോരങ്ങാട് മോഷണ പരമ്പര; പോലീസ് അന്വേഷണം ഊർജിതമാക്കി
താമരശ്ശേരി ; കോരങ്ങാട് കഴിഞ്ഞ ഒന്നര മാസത്തിനിടെ എട്ട് വീടുകളില്‍ സമാനമായ തരത്തില്‍ മോഷണം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. .
കഴിഞ്ഞദിവസം കോരങ്ങാട് പരുവിങ്ങല്‍ ഷംസുദ്ദീന്റെ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 8 പവന്‍ സ്വര്‍ണവും 15,000 രൂപയും കവർച്ച ചെയ്തിരുന്നു. ഷംസുദ്ദീന്റെ പിതാവിന് അസുഖമായതിനാല്‍ വീട്ടുകാരെല്ലാം മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. മുഖം മൂടിയ മോഷ്ടാവിന്റെ സിസി ടിവി ദൃശങ്ങള്‍ പുറത്തു വന്നിരുന്നു.. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്നരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് വിദ്ഗധരും വീട്ടില്‍ പരിശോധനകള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ എട്ട് വീടുകളില്‍ സമാനമായ തരത്തില്‍ മോഷണം നടന്നിടരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടും മോഷ്ടാവിനെ ഇതുവരെയായിട്ടും പിടികൂടാനായിട്ടില്ല. പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് മോഷണപരമ്പരയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. അതേസമയം കഴിഞ്ഞ ദിവസം വ്യാപാരിയെ തടഞ്ഞു നിര്‍ത്തി 20,000 രൂപയും ഫോണും സമീപ പ്രദേശത്ത് കവര്‍ന്നിരുന്നു. ഏതാനും ദിവസം മുമ്പ് പട്ടാപ്പകല്‍ ചുങ്കത്തെ ബാറ്ററി കടയില്‍ നിന്നും സാധനങ്ങള്‍ കളവ് പോയിരുന്നു. തുടര്‍ച്ചയായുള്ള മോഷണങ്ങളില്‍ ആശങ്കയിലും ഭീതിയിലുമാണ് ജനങ്ങള്‍.
വീടുകളിലെ മോഷണം തടയാന്‍ ജാഗ്രത വേണം ,പോലീസ് മുന്നറിയിപ്പുകൾ അവഗണിക്കരുത്
പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണ സാധ്യത കൂടുതലായതിനാല്‍
രാത്രികാലങ്ങളില്‍ വീടിന്റെ മുന്‍വശവും പിന്‍വശവും ലൈറ്റ് തെളിക്കുക. കതകിന് ചെയിനും ക്രോസ് ബാറും ഘടിപ്പിക്കുക, ഉറങ്ങുന്നതിനുമുന്‍പായി ജനാലകളും വാതിലുകളും ശരിയായി അടച്ചുവെന്ന് ഉറപ്പുവരുത്തുക, അപരിചിതര്‍ ആരെങ്കിലും വന്നാല്‍ വാതില്‍ തുറക്കാതെ ജനാലയിലൂടെ ആളെ മനസിലാക്കിയതിനുശേഷം വാതില്‍ തുറക്കുക, ആവശ്യമെങ്കില്‍ അയല്‍ക്കാരുടേയോ ബന്ധുക്കളുടേയോ പോലീസിന്റെയോ സഹായം തേടുക, അന്യസംസ്ഥാനക്കാരെ വീട്ടുജോലിക്കു നിര്‍ത്തുമ്പോള്‍ അവരുടെ പൂര്‍ണവിവരങ്ങള്‍ മനസിലാക്കുക, അപരിചിതരായ നാടോടികള്‍ ഉപകരണം റിപ്പയര്‍ ചെയ്യുന്നവര്‍ എന്നിവരെ വീടുനുള്ളില്‍ പ്രവേശിപ്പിക്കരുത്. ആവശ്യത്തിനുമാത്രം ആഭരണങ്ങള്‍ ഉപയോഗിക്കുക. കൂടുതലായി ഉള്ള പണവും സ്വര്‍ണ്ണവും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ വീടുകളിലും വാഹനങ്ങളിലും ആന്റിതെഫ്റ്റ് അലാറവും സി.സി. ടിവിയും ക്യാമറയും സ്ഥാപിക്കുക തുടങ്ങിയ 21 ഓളം ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍