മലങ്കര സുറിയാനി കത്തോലിക്കാ സഭ ബൈബിൾ കൺവെൻഷൻ
ഈങ്ങാപ്പുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപതയിലെ കോഴിക്കോട് വൈദിക ജില്ലയുടെ നാലാമത് ബൈബിൾ കൺവെൻഷൻ ജനുവരി 23,24,25 തീയതികളിൽ വൈകുന്നേരം 5മണി മുതൽ 9 മണി വരെ ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തപ്പെടുന്നു. ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം നിർവഹിച്ച കൺവെൻഷനിൽ പ്രോട്ടോ വികാരി ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിക്കുകയും മേഖല സെക്രട്ടറി ഫാ. സിജോ പന്തപ്പിള്ളിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു. കൺവെൻഷനിൽ പോപ്പുലർ മിഷൻ പോട്ട ആശ്രമം അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് അറക്കൽ വി സി ആണ് വചനപ്രഘോഷണം നയിക്കുന്നത്. ഫാ. മാർട്ടിൻ വിലങ്ങുപാറ, ഫാ. ജിമ്മി, ഫാ. സിബിൽ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായ ശ്രീ. പ്രിൻസ് പുത്തൻകണ്ടം, ശ് മത്തായി മതാപ്പാറ,ശ്രീ. രാജു, ശ്രീമതി ഉഷ എന്നിവരാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍