ഓൺലൈൻ തട്ടിപ്പ്;കട്ടിപ്പാറ നരിക്കുനി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ഷെയർമാർക്കറ്റിൽ നിന്ന് അധികവരുമാനം നൽകാമെന്ന് കാണിച്ചു പണം തട്ടിയ രണ്ടു പേർ കൂടി പിടിയിൽ. കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഫാദിൽ, നരിക്കുനി സ്വദേശി മിസ്റ്റാൽ എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് സ്വദേശിയായ ഡോക്‌ടറിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 20 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയെന്നാണ് കേസ്. പല തവണകളായി പണം നിക്ഷേപിച്ചായിരുന്നു തട്ടിപ്പ്. ഒരു ഓൺലൈൻ ഗ്രൂപ്പ് വഴിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍