പള്ളിയറക്കാവ് മഹോൽസവത്തിന് കൊടിയേറി.

താമരശ്ശേരി : തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് മഹോൽസവത്തിന് കൊടിയേറി. രാവിലെ ഗണപതിഹോമത്തിനും വിശേഷാൽ പൂജയ്ക്കും ശേഷം കളത്തില്ലത്ത് പ്രസാദ് നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഉത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ജനുവരി20 ) മുതൽ വിവിധ പരിപാടികൾ നടക്കും.
വൈകുന്നേരം 
നാഗകോട്ടയിൽ നടന്ന നാഗത്തിന് കൊടുക്കൽ ചടങ്ങിൽ നൂറ് കണക്കിന് ഭക്തർ നാഗദോഷ നിവാരണത്തിനായി  തിരി ഉഴിഞ്ഞ് പ്രാർത്ഥിച്ചു. ഉത്സവത്തിൻ്റെ ഭാഗമായി പ്രഭാഷണം, കലവറ നിറയ്ക്കൽ ഘോഷയാത്ര, കലാപരിപാടികൾ, ബോധവത്ക്കരണക്ലാസ്സുകൾ എന്നീ പരിപാടികളും ഉണ്ടായിരിക്കും. പ്രധാന ഉത്സവമായ ഗുരുതി, തിറ, പ്രസാദ ഊട്ട് ജനുവരി 26നാണ്. നാളെ (ജനുവരി 21)വൈകുന്നേരം 7 മണിക്ക്  ഭാഗവതാചാര്യൻ കൊട്ടിയൂർ കൃഷ്ണകുമാറിൻ്റെ പ്രഭാഷണം ഉണ്ടായിരിക്കും.
ഫോട്ടോ: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് - കാവ് മഹോൽസവത്തിന് കളത്തില്ലത്ത് പ്രസാദ് നമ്പൂതിരി   കൊടിയേറ്റുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍