കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുസ്ലിംലീഗ്- എൽ. ഡി. എഫ്, കോൺഗ്രസ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി
കൂരാച്ചുണ്ട്:കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരായി മുസ്ലിം ലീഗ് -എൽ. ഡി.എഫ് , കോൺഗ്രസ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി.
13 അംഗങ്ങളുള്ള കൂരാച്ചുണ്ട് പഞ്ചായത്തിൽ 11 പേരും പ്രമേയത്തെ പിന്തുണച്ചു. മുസ്ലിം ലീഗിന്റെ 2 പേരും LDF -ന്റെ 5- പേരും കോൺഗ്രസിന്റെ 4 പേരും അവിശ്വാസത്തെ പിന്തുണച്ചു. ഒരു കോൺഗ്രസ് മെമ്പറിന്റെ വോട്ട് അസാധുവായി . നേരത്തെ ജില്ലാ തലത്തിൽ മുന്നണി തീരുമാനപ്രകാരം ഒരു വർഷം മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയോട് സ്ഥാനത്ത് നിന്ന് മാറാൻ ഡി.സി.സി.പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പന്റ് ചെയ്തിരുന്നു. ഇതിനാൽ അവിശ്വാസത്തിന് അനുകൂലിക്കാൻ ഡി.സി.സി. പ്രസിഡന്റ് വിപ്പും നൽകിയിരുന്നു.
പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് രണ്ടുമാണ് കക്ഷി നില. സി.പി.എമ്മിനും കേരള കോൺഗ്രസിനും രണ്ടു വീതം അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവുമുണ്ട്. സ്വതന്ത്ര അംഗത്തിന്റെ നിലപാടാണ് വോട്ടിങ്ങിൽ നിർണായകമായത്. കോൺഗ്രസ് അംഗം വിൻസി തോമസിന്റെ വോട്ടാണ് അസാധുവായത്. പഞ്ചായത്ത് പ്രസിഡന്റ് വിപ്പ് ലംഘിച്ച് എതിർത്ത് വോട്ടു ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്