കോരങ്ങാട് വീണ്ടും മോഷണം ;അടച്ചിട്ട വീടിൻ്റെ വാതിൽ പൊളിച്ച് 8 പവനും 15,000 രൂപയും കവർന്നു.

താമരശ്ശേരി :കോരങ്ങാട്  അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം.
കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.  അലമാരയിൽ സൂക്ഷിച്ച് 8 പവൻ സ്വർണവും  15000 രൂപയുമാണ് നഷ്ടമായത്.

വീട്ടുകാർ പിതാവിന് അസുഖമായതിനാൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു.

മോഷണം നടന്ന വീടിൻറെ സമീപത്തായി ഏതാനും മാസങ്ങൾക്കു  മുമ്പ് 8 വീടുകളിൽ കളവ് നടന്നിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.താമരശ്ശേരി പോലീസ്  പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍