പുല്ലാഞ്ഞിമേട് നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് 6 പേർക്ക് പരിക്ക്
താമരശ്ശേരി: ദേശീയപാതയിൽ പുല്ലാഞ്ഞിമേട് നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് 6 പേർക്ക് പരിക്ക്, തിങ്കളാഴ്ച രാത്രി 10: മണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടി സ്വദേശിയായ അസീം (27), മലപ്പുറം സ്വദേശികളായ ഷാനിദ് (22), നിയാസ് (22),ആതിൽ റമീസ്(21), കോഴിക്കോട് സ്വദേശി അമീൻ (24), നന്മണ്ട സ്വദേശി ഷാദിൽ (27) എന്നിവർക്കാണ് പരുക്കേറ്റത് ,ആരുടെയും പരുക്ക് സാരമുള്ളതല്ല, വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍