പൂനൂർ ജി എം യു പി സ്കൂൾ ശതാബ്ദി ആഘോഷം 30 ന് വ്യാഴാഴ്ച ആരംഭിക്കും

പൂനൂർ : അനേകം തലമുറകൾക്ക് അറിവിൻ്റെ അക്ഷരമധുരം നൽകിയ പൂനൂർ ജി എം യു പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷം  ജനു: 30 ന് വ്യാഴാഴ്ച  ആരംഭിക്കും. 30, 31 ഫെബു : 1തിയ്യതികളിൽ അതിവിപുലമായ വിവിധ പരിപാടികളോടെയാണ് ശതാബ്ദി ആഘോഷിക്കുന്നത്. വിദ്യാർഥികളെയും, രക്ഷിതാക്കളെയും, പൂർവ്വ അധ്യാപക വിദ്യാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷത്തിൻ്റെ ഭാഗമായി അണിയിച്ചൊരുക്കിയിട്ടുള്ളത്. പൂർവ്വ വിദ്യാർഥി അധ്യാപക സംഗമങ്ങൾ, സാംസ്കാരിക സമ്മേളനം , സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പ്, സുവനീർ പ്രകാശനം, തുടങ്ങിയ പരിപാടികൾക്കു പുറമെ സ്കൂൾ വിദ്യാർഥികൾ, പൂർവ്വ വിദ്യാർഥികൾ, അധ്യാപകർ, എം പി ടി എ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ അണിയിച്ചൊരുക്കിയവൈവിധ്യമാർന്ന കലാപരിപാടികളും മൂന്നു ദിവസങ്ങളിലായി അരംഗത്തെത്തും. സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പ് ജനു: 31 ന് വൈകു: 6 മണിക്ക് കേരള വനം, വന്യജീവി വകുപ്പുമന്ത്രി എ കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും, "ശതസ്മൃതി". എന്ന പേരിൽ ഒരുക്കിയിട്ടുള്ള സുവനീറിൻ്റെ പ്രകാശനവും ഫെബ്രു: 1 ന് വൈകു: 6 മണിക്ക് കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
 അഡ്വ: കെ.എം. സച്ചിൻ ദേവ് എം എൽ എ , നജീബ് കാന്തപുരം എം എൽ എ , മറ്റു ജന പ്രതിനിധികൾ, സാംസ്കാരിക നായകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍