ഇ- ചെലാൻ അദാലത്ത് 30 ന്
കൊടുവള്ളി: മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് വകുപ്പിൻ്റെയും സംയുക്ത ആദിമുഖ്യത്തിലുളള ഇ-ചെലാൻ അദാലത്ത് 30ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ കാരന്തൂർ മർക്കസ് ഐ. ടി.ഐ.ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈനായി അടക്കാൻ ബുദ്ധിമുട്ടു വരുന്ന ചെലാനുകളും അദാലത്തിൽ അടക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ. ഇ. എസ്.ബിജോയ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍