അനുമോദന സംഗമം


പൂനൂർ:സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും കലാമേളയിൽ മികവാർന്ന നേട്ടവും കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ അനുമോദന സംഗമം സംഘടിപ്പിച്ചു. സർഗധ്വനി എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എപി സംഷീർ അധ്യക്ഷത വഹിച്ചു. 
കെ ടി രിഫായത്ത്, പി വി അഷ്റഫ്, റഫീദ, ഹസ്‌ന വി കെ ആശംസകൾ നേർന്നു. 
ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് സ്വാഗതവും ദീപമോൾ വി പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍