ബിജെപിയില്‍ നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്; തിരുവനന്തപുരം കരവാരത്ത് ഇടത് അവിശ്വാസം പാസ്സായി


തിരുവനന്തപുരം കരവാരം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. അതിനിടെ, ബിജെപിക്ക് ഒപ്പം കോണ്‍ഗ്രസ്സും വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നു.

എല്‍ഡിഎഫിലെ സജീര്‍ രാജകുമാരിയാണ് പുതിയ പ്രസിഡന്റ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യമുള്ള ഗ്രാമപഞ്ചായത്തായിരുന്നു കരവാരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍