കന്നൂട്ടിപ്പാറ സ്കൂളിൽ ശിശുദിനാഘോഷം പൊടിപൊടിച്ചു.
കട്ടിപ്പാറ : രാഷ്ട്ര ശിൽപ്പിയും രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന വിശ്വപൗരൻ ,പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ മികവാർന്ന പരിപാടികളോടെ ശിശുദിനാഘോഷം പൊടിപൊടിച്ചു.
കാലത്ത് സ്പെഷ്യൽ അസംബ്ലിയിൽ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. കുഞ്ഞുങ്ങളെ ജീവനെപ്പോലെ സ്നേഹിച്ച ചാച്ചാജിയെ കുട്ടികൾ നെഞ്ചേറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് നടന്ന ശിശുദിന റാലിയിൽ ചാച്ചാജിയുടെ വേഷമണിഞ്ഞ് പ്ലക്കാർഡുകളുമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്നു. പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ ,മാനജിങ്ങ് കമ്മറ്റി മെമ്പർ ഷമീം വാവാട് ,HM, പി. സജീന,കെ.സി ശിഹാബ്, മദർ PTA പ്രസിഡണ്ട് സജ്ന നിസാർ, കെ.പി. ജസീന ,ദിൻഷ ദിനേശ്, ഫൈസ്' ഹമദാനി പി.പി തസലീന, ടി.ഷബീജ്, ഷാഹിന കേയക്കണ്ടി പ്രബിത പി.ബി, ആര്യാമുരളി, അനുശ്രീ പി.പി, ഷാഹിന കെകെ ,ബുഷറ കെ, മുതലായവർ നേതൃത്വം നൽകി.
ചാച്ചാജി സ്പോട്ട് ക്വിസ് മത്സരത്തിൽ വിജയിയായ അയിഷ ഹനീനക്ക് ഷമീം വാവാട് ക്യാഷ് അവാർഡ് സമ്മാനിച്ചു. PTA സമ്മാനിച്ച പായസവും നാട്ടുകാർ നൽകിയ മിഠായികളും നുണഞ്ഞ് കുട്ടികൾ തങ്ങളുടെ ചാച്ചാജിക്ക് ജയ് വിളിച്ചു നടത്തിയ റാലി മലയോര ഗ്രാമത്തെ ഇളക്കിമറിച്ചു. പരിപാടിയോടനുബന്ധിച്ച് ഞാൻ ചാച്ചാജി പ്രച്ഛന്നവേഷ മത്സരം, ക്വിസ് മത്സരം ,ചാച്ചാജിയെ വരച്ചിടൽ, നെഹ്റു തൊപ്പി നിർമ്മാണം മുതലായ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് HM അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍